റഷ്യയിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് വേദിയില്‍ വീണു, വിഡിയോ വൈറല്‍

Update: 2025-11-12 10:55 GMT

മോസ്‌കോ: റഷ്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ട് മോസ്‌കോയില്‍ പരീക്ഷണ അരങ്ങേറ്റം കുറിക്കുന്നതിനിടെ വേദിയില്‍ വീണു. സംഭവം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയും ചെയ്തു. തിങ്കളാഴ്ച നടന്ന ഒരു സാങ്കേതിക പരിപാടിയിലാണ് എയ്ഡോള്‍ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ പരിചയപ്പെടുത്തിയത്. എന്നാല്‍ വേദിയിലേക്ക് നടന്നു വരികെ റോബോര്‍ട്ട് മുഖമടച്ച് നിലത്തേക്ക് വീഴുകയായിരുന്നു. ഇതോടെ സ്റ്റാഫ് അംഗങ്ങള്‍ റോബോട്ടിനെ എഴുന്നേല്‍പ്പിച്ച് വലിച്ചു കൊണ്ടുപോയി.

കാലിബ്രേഷന്‍ പ്രശ്നങ്ങളാണ് ഈ വീഴ്ചയ്ക്ക് കാരണമെന്നാണ് കമ്പനി അറിയിച്ചത്. റോബോട്ടിന്റെ പരീക്ഷണ ഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഈ തെറ്റ് ഒരു അനുഭവമായി മാറുമെന്നും റഷ്യന്‍ റോബോട്ടിക്‌സ് സ്ഥാപനമായ ഐഡലിന്റെ സിഇഒ വ്ളാഡിമിര്‍ വിതുഖിന്‍ പറഞ്ഞു.





Tags: