റഷ്യൻ വിമാനം കാണാതായി; വിമാനത്തിലുള്ളത് 50ഓളം യാത്രക്കാർ

Update: 2025-07-24 06:51 GMT

മോസ്കോ: റഷ്യയിലെ എ എൻ-24 യാത്രാ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യൻ എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു. വിമാനത്തിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപോർട്ടുകൾ

അങ്കാര എയർലൈൻ നടത്തുന്ന വിമാനം ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്കാണ് പോയതെന്നാണ് റിപോർട്ടുകൾ. ലക്ഷ്യസ്ഥാനത്തെത്താൻ ഏതാനും കിലോമീറ്ററുകൾ അകലെയുള്ളപ്പോഴാണ് വിമാനം കാണാതായത്.


Tags: