9000 സിറിയക്കാര്‍ വ്യോമസേനാ താവളത്തില്‍ അഭയം തേടിയെന്ന് റഷ്യ

Update: 2025-03-14 03:02 GMT

ദമസ്‌കസ്: സിറിയയിലെ വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് 9,000 പേര്‍ ഹ്‌മെയ്‌മെം വ്യോമസേനാ താവളത്തില്‍ അഭയം തേടിയതായി റഷ്യ. ജീവനുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അവര്‍ക്കെല്ലാം അഭയം നല്‍കിയെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സാഖറോവ പറഞ്ഞു. സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ 2024 ഡിസംബര്‍ എട്ടിന് അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷം സിറിയയുടെ ചില ഭാഗങ്ങളില്‍ സായുധ സംഘര്‍ഷം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലദാക്കിയ, താര്‍തുസ് തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഘര്‍ഷങ്ങളില്‍ വീടുവിട്ടോടിയവരാണ് റഷ്യന്‍ ക്യാംപില്‍ അഭയം തേടിയിരിക്കുന്നത്.