യുക്രൈന്‍ സൈന്യത്തിന്റെ യുദ്ധക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്ത് റഷ്യ(വീഡിയോ)

Update: 2025-08-29 02:50 GMT

മോസ്‌കോ: ഡാന്യുബ് നദിയിലെ യുക്രൈന്‍ സൈന്യത്തിന്റെ നിരീക്ഷണക്കപ്പല്‍ തകര്‍ത്ത് റഷ്യ. പ്രത്യേകതരം ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. '' അതിവേഗമുള്ള ആളില്ലാ സര്‍ഫസ് വെഹിക്കിളാണ് (യുഎസ്‌വി) ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ നിരീക്ഷണക്കപ്പല്‍ മുങ്ങിപ്പോയി. ഇതാദ്യമായാണ് റഷ്യന്‍ സൈന്യം ഇത്തരം ഡ്രോണ്‍ ഉപയോഗിക്കുന്നത്.