എഎൻ-24 യാത്രാവിമാനം തകർന്നുവീണു; വിമാനത്തിലെ മുഴുവൻ യാത്രികരും കൊല്ലപ്പെട്ടു
മോസ്കോ: കാണാതായ റഷ്യയിലെ എ എൻ-24 യാത്രാ വിമാനം തകർന്നു വീണതായി റിപോർട്ട്. വിമാനത്തിലുണ്ടായിരുന്ന 50 യാത്രക്കാരും മരിച്ചതായാണ് വിവരം.
അങ്കാര എയർലൈൻ നടത്തുന്ന വിമാനം ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്കാണ് പോയത്. ലക്ഷ്യസ്ഥാനത്തെത്താൻ ഏതാനും കിലോമീറ്ററുകൾ അകലെയുള്ളപ്പോൾ വിമാനവുമായുള്ള ബന്ധം നഷ്ടപെടുകയായിരുന്നു.