റെക്കോര്‍ഡ് ഇടിവില്‍ രൂപയുടെ മൂല്യം

Update: 2025-12-03 05:12 GMT

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഒരു യുഎസ് ഡോളറിനെതിരേ 90 രൂപ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്. എത്തി. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതും പ്രമുഖ കറന്‍സികളോടുള്ള ഡോളറിന്റെ ശക്തി വര്‍ധിച്ചതുമാണ് ഇടിവിന് കാരണം.

ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇടപെട്ടു എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ദിവസാവസാനം രൂപയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Tags: