കൈക്കൂലി; ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സീനിയര്‍ സൂപ്രണ്ട് മഹേഷാണ് വിജിലന്‍സിന്റെ പിടിയിലായത്

Update: 2025-09-05 06:52 GMT

കണ്ണൂര്‍: കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷാണ് പിടിയിലായത്. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍ തുടങ്ങിയ അപേക്ഷകരില്‍ നിന്ന് ഏജന്റുവഴിയാണ് മഹേഷ് കൈക്കൂലി വാങ്ങിയത്. ഇയാളില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ പരിശോധന നടത്തി. ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന.

Tags: