എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡിവൈഎഫ്ഐ നേതാവിന്റെ തലക്ക് വെട്ടി ആര്‍എസ്എസുകാര്‍
ആലപ്പുഴ: കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡിവൈഎഫ്ഐ നേതാവിനുനേരേ വധശ്രമം. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ ആര്‍ രാംജിത്തിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തലക്കു വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ രാംജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രാംജിത്ത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാംജിത്ത് പരാജയപ്പെടുകയും യുഡിഎഫ് ജയിക്കുകയുംചെയ്തു. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിച്ചിരുന്ന കൈനടി ഉള്‍പ്പെടുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ രാംജിത്തിന്റെ വീടിന് സമീപത്തുവെച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ രാംജിത്തിനെ ഇവര്‍ ആക്രമിച്ചു. സംഭവത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.