ആത്മഹത്യ ശ്രമത്തിന് കാരണം ആര്‍എസ്എസ് നേതാക്കള്‍: ബിജെപി വനിതാ നേതാവ്

Update: 2025-11-16 05:23 GMT

തിരുവനന്തപുരം: ആര്‍എസ്എസ് നേതൃത്വത്തിനെതിരേ ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. സംഘടനയുടെ പ്രാദേശിക നേതാക്കള്‍ തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി പറഞ്ഞു. '' സ്ഥാനാര്‍ഥിത്വം ഏകദേശം തീരുമാനമായതായിരുന്നു. ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കള്‍ എന്നോടും കുടുംബത്തോടും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെപ്പറ്റി മോശമായി സംസാരിച്ചു. നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടിയെ സമ്മര്‍ദം ചെലുത്തി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പല പ്രചാരണങ്ങളും നടത്തി. എനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.''- ശാലിനി പറഞ്ഞു. കരിപ്പുര്‍ ശാഖയുമായി ബന്ധപ്പെട്ട വളരേ ചുരുക്കം ചില ആളുകളാണ് പിന്നിലെന്നും ശാലിനി കൂട്ടിചേര്‍ത്തു.

പനയ്ക്കോട്ടല വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.