തൃശൂര്‍: ഭാരതീയ വിചാര കേന്ദ്രം തൃശൂര്‍ മേഖലാ സെക്രട്ടറി ഷാജി വരവൂരിന്റെ പേര് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നുവെന്ന് ആരോപണം. ഷാജിയുടെ ഭാര്യ സ്മിത, അമ്മ കമലാക്ഷി എന്നിവര്‍ക്കും ഇരു മണ്ഡലങ്ങളിലും വോട്ട് ഉണ്ട്. ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന എട്ടാം വാര്‍ഡായ വരവൂരിലാണ് ഷാജിക്കും കുടുംബത്തിനും വോട്ട് ഉള്ളത്. പിന്നീട് തൃശൂരില്‍ ഇയാള്‍ വോട്ടര്‍ പട്ടികയില്‍ വന്നെന്ന് കൈരളി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.