ഗാനമേളയിലെ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു

Update: 2025-05-27 11:48 GMT

കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിച്ചതില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടെന്ന് ബോര്‍ഡ് അറിയിച്ചു. ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടി തോരണങ്ങളും കെട്ടിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതിനും ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.