പേരൂര്‍ക്കടയില്‍ ദളിത് കുടുംബത്തിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം
ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി, നാവില്‍ കമ്പി ഉപയോഗിച്ച് കുത്തി
പേരൂര്‍ക്കട: പേരൂര്‍ക്കടയില്‍ ദളിത് കുടുംബത്തിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ഗര്‍ഭിണിയായ അഞ്ജലിക്കും സഹോദരന്മാര്‍ക്കും നേരെയായിരുന്നു ആക്രമണം. ഇരുപതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അക്രമം അഴിച്ചുവിട്ടത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ അഞ്ജലിയുടെ വയറ്റില്‍ ചവിട്ടി. സഹോദരന്മാരുടെ മുഖത്തടിച്ചു. നാവില്‍ കമ്പിയുപയോഗിച്ച് കുത്തി. പരിക്കേറ്റവര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികല്‍സയിലാണ്. മലമുകള്‍ മുകളുകാട് സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പേരൂര്‍ക്കട പോലിസില്‍ പരാതി നല്‍കി.