49,000 കോടി രൂപയുടെ പോണ്‍സി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍; മലയാളികള്‍ അടക്കം വഞ്ചിക്കപ്പെട്ടു

Update: 2025-07-11 06:24 GMT

ലഖ്‌നോ: 49,000 കോടി രൂപയുടെ പോണ്‍സി തട്ടിപ്പ് നടത്തിയ പേള്‍സ് അഗ്രോ ടെക് കോര്‍പറേഷന്‍ കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ അഞ്ച് കോടി പേരില്‍ നിന്നാണ് കമ്പനി ഡയറക്ടര്‍ ഗുര്‍ണം സിങ് പണം തട്ടിയത്. നിക്ഷേപകര്‍ക്ക് വലിയ വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിയാണ് പോണ്‍സി തട്ടിപ്പ് എന്നറിയപ്പെടുന്നത്. നിക്ഷേിച്ചവര്‍ക്ക് അവരുടെ പണത്തില്‍ നിന്നു തന്നെ ലാഭവിഹിതം നല്‍കുകയോ പുതിയ നിക്ഷേപകരുടെ പണത്തില്‍ നിന്നും ലാഭവിഹിതം നല്‍കുകയോ ആണ് ചെയ്യുക. പുതിയ നിക്ഷേപകരുടെ വരവ് കുറയുന്നതോടെ തട്ടിപ്പ് പുറത്താവും.