ആര്‍ആര്‍ടിഎസ് ഇലക്ഷന്‍ സ്റ്റണ്ട്; ആര്‍ആര്‍ടിഎസ് പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
തിരുവനന്തപുരം: ആര്‍ആര്‍ടിഎസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ആശയ വിനിമയം നടന്നിട്ടില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഡല്‍ഹിയില്‍ ആര്‍ആര്‍ടിഎസ് കൊണ്ട് വന്നത് താനാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി ആര്‍ആര്‍ടിഎസ് പ്രായോഗികം അല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് ഇലക്ഷന്‍ സ്റ്റണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപോര്‍ട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നല്‍കി എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ആര്‍ആര്‍ടിഎസ് നടക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം.ആര്‍ആര്‍ടിഎസിന്റെ ഉദ്ദേശം ഗ്രാമ പ്രദേങ്ങളില്‍ നിന്നുള്ള ആളുകളെ നഗരങ്ങളിലേക്ക് എത്തിക്കാന്‍. ആര്‍ആര്‍ടിഎസും അതിവേഗ റെയിലും തമ്മിലുള്ള പ്രധാന വ്യത്യാസം സ്പീഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും കെ റെയില്‍ ഇല്ലാതാക്കിയത് താന്‍ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.