ബെംഗളൂരു: കര്‍ണാടകയില്‍ റോട്ട് വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ യുവതി മരിച്ചു. മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. യുവതിയുടെ ശരീരത്തിന്റെ അമ്പതിടങ്ങളില്‍ കടിയേറ്റിട്ടുണ്ട്. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.