ഒരു ദിവസം അഞ്ചുകടകളില്‍ മോഷണം; 17കാരന്‍ പിടിയില്‍

Update: 2025-12-03 07:35 GMT

കാസര്‍കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ 17കാരന്‍ പോലിസ് പിടിയില്‍. നീലേശ്വരത്ത് കടകളുടെ പൂട്ടുപൊളിച്ച് നിരവധി മോഷണങ്ങളാണ് ഈ കൗമാരക്കാരന്‍ നടത്തിയത്. കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറിസ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറിക്കട എന്നിവിടങ്ങളിലാണ് കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊട്ടുമ്പുറം മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള മോഷണങ്ങള്‍ നടന്നത്. കടകളില്‍ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ചതിനുശേഷമാണ് ഇയാള്‍ മോഷണം നടത്തിയത്. നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: