ആര്‍ജെഡി നേതാവ് ചാരുപാറ രവി അന്തരിച്ചു

Update: 2025-07-08 10:47 GMT

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ചാരുപാറ രവി അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനതാപാര്‍ട്ടി മുതലുള്ള ജനതാദള്‍ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണല്‍ കൗണ്‍സില്‍ അംഗമായും എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു.

1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിന്‍കര നിയോജക മണ്ഡ ലത്തില്‍ നിന്നും 2009ല്‍ നേമം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990ല്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി. 1996ല്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം, 1999ല്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, 2012 മുതല്‍ 2016 വരെ കാംകോ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Tags: