മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചത്തു

Update: 2026-02-13 09:52 GMT

വയനാട്: കഴിഞ്ഞ മൂന്ന് മാസമായി മുതുമല റേഞ്ചില്‍ നിന്ന് റിവാള്‍ഡോയെ കാണാതായിരുന്നു. എന്നാല്‍ 15 ദിവസം മുന്‍പാണ് അവന്‍ വീണ്ടും ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. തിരികെ എത്തിയപ്പോള്‍ റിവാള്‍ഡോയുടെ ശരീരത്തില്‍ മറ്റ് കാട്ടാനകളുടെ കുത്തേറ്റ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് വനപാലകര്‍ കണ്ടെത്തി. വനമേഖലയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തന്നെ അവന്‍ അതീവ ക്ഷീണിതനായിരുന്നു.

പരിക്കേറ്റ് അവശനായ റിവാള്‍ഡോ വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് വനത്തില്‍ വീണത്. അവനെ എഴുന്നേല്‍പ്പിക്കാനും കൃത്യമായ ചികില്‍സ നല്‍കാനും മുതുമല റേഞ്ച് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അവ പരാജയപ്പെടുകയായിരുന്നു.

Tags: