നടി റിനി ജോര്‍ജിനെതിരേ അധിക്ഷേപിച്ചെന്ന്; ഷാജന്‍ സ്‌കറിയക്കും രാഹുല്‍ ഈശ്വറിനുമെതിരേ കേസ്

Update: 2025-09-18 13:05 GMT

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നാലുപേര്‍ക്കെതിരേ കേസെടുത്തു. മറുനാടന്‍ മലയാളി വെബ്‌സൈറ്റ് ഉടമ ഷാജന്‍ സ്‌കറിയ, വലതുപക്ഷ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. റിനി ആന്‍ ജോര്‍ജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ട ആളുകളേയും യുട്യൂബ് ചാനല്‍ വഴി അധിക്ഷേപം നടത്തിയവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.