'വിചാരധാര' മനുഷ്യമനസ്സിനെ മലീമസമാക്കുന്ന കാളകൂട വിഷം: റിജില്‍ മാക്കുറ്റി
കണ്ണൂര്‍: എംഎസ് ഗോള്‍വാക്കറുടെ 'വിചാരധാര' എന്ന പുസ്തകം മനുഷ്യമനസ്സിനെ മലീമസമാക്കുന്ന കാളകൂട വിഷമാണന്ന് കെപിസിസി അംഗം റിജില്‍ മാക്കുറ്റി പറഞ്ഞു. തുഷാര്‍ ഗാന്ധിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ആര്‍എസ്എസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കണ്ണൂര്‍ ജില്ല കമ്മിറ്റി നടത്തിയ 'ബഞ്ച് ഓഫ് തോട്‌സ്' കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുഷാര്‍ ഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യം കേരളത്തിലുടനീളം യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തി പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ വെച്ചിയോട്ട്, റോബര്‍ട്ട് വെള്ളാംപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളചാല്‍, മഹിത മോഹന്‍,കെസ്‌യു ജില്ല പ്രസിഡന്റ് എം സി അതുല്‍, ജില്ലാ ഭാരവാഹികളായ പ്രണവ് തട്ടുമ്മല്‍, എന്‍ ബി അരുണ്‍, എ സുവീഷ്, സൗമ്യ സത്യന്‍, എം കെ വരുണ്‍, നവനീത് നാരായണന്‍, ആഷിത്ത് അശോകന്‍, അഭിജിത് നടുവില്‍, അര്‍ജുന്‍ ചാലാട്, പ്രകീര്‍ത്ത് മുണ്ടേരി സംസാരിച്ചു.