ലഖ്‌നോ: സ്വന്തം ഫോട്ടോയില്‍ മുസ്‌ലിം സ്ത്രീയുടെ ഫോട്ടോ എഡിറ്റ് ചെയ്ത ചേര്‍ത്ത് ഹിന്ദുത്വന്‍. ഗാസിയാബാദ് സ്വദേശിയായ അമിത് സിങ് റാത്തോഡാണ് ഇങ്ങനെയൊരു ചിത്രം നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. അതിനിടെയാണ് റാത്തോഡ് ഇത്തരമൊരു ഫോട്ടോ തയ്യാറാക്കിയത്. സ്ഥിരമായി ന്യൂനപക്ഷ വിരുദ്ധമായ പോസ്റ്റുകള്‍ ഇടുന്ന റാത്തോഡ് ഹിന്ദുത്വ പുരോഹിതനായ യതി നരിസിംഗാനന്ദിന്റെ ശിഷ്യനുമാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് റാത്തോഡിനെതിരെ വധഭീഷണി വന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.