വിവരാവകാശ കമീഷനുകളിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം: സുപ്രിംകോടതി

Update: 2025-10-28 06:20 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിവരാവകാശ കമീഷനുകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചു. നവംബര്‍ 17നകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ കര്‍ശന ഉത്തരവ്.

കേന്ദ്ര-സംസ്ഥാന വിവരാവകാശ കമീഷനുകളില്‍ വലിയ തോതില്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചന്റേതാണ് നിര്‍ദേശം.

ഒഴിവുകള്‍ നികത്താത്തതിന്റെ ഫലമായി, കേന്ദ്ര വിവരാവകാശ കമീഷനില്‍ മാത്രം 30,000ലധികം അപേക്ഷകള്‍ പരിഗണനയ്ക്കായി കെട്ടിക്കിടക്കുന്നതായി പരാതിക്കാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അഞ്ജലി ഭരദ്വാജിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കോടതിയെ അറിയിച്ചു. കമീഷണര്‍മാരെ നിയമിക്കാതെയും നിയമന പ്രക്രിയയില്‍ സുതാര്യത പാലിക്കാതെയും സര്‍ക്കാര്‍ വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags: