തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ പ്രമേയം പാസാക്കി സഭ

Update: 2025-09-29 09:31 GMT

തിരുവനന്തപുരം:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ സഭയില്‍ പ്രമേയം അവതരിപ്പിച്ചു.മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. സഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അവരുടെ ചുമതലയാണ്. ഇത് സ്വാഭാവികമായും തദ്ദേശ തിരഞ്ഞെടുപ്പ് ഇത്ര അടുത്ത് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടി ഭാരമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബീഹാര്‍ എസ്ഐ ആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധ്യത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: