ന്യൂഡല്‍ഹി: ആഗോള ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യന്‍ ബ്രാഞ്ചിന്റെ എക്‌സ് അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നിയമപരമായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എക്‌സ് പറയുന്നു. വിഷയത്തില്‍ റോയിട്ടേഴ്‌സോ കേന്ദ്രസര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തോംപ്‌സണ്‍ റോയിട്ടേഴ്‌സ് കമ്പനിയുടെ മീഡിയ വിഭാഗമാണ് റോയിട്ടേഴ്‌സ്. ലോകത്ത് 2600 മാധ്യമപ്രവര്‍ത്തകരാണ് കമ്പനിയിലുള്ളത്.