തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പേര് മാറ്റ ആവശ്യം തള്ളി വരണാധികാരി
ബാലറ്റില്‍ അഞ്ജലി പി വി തന്നെ
കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പേര് മാറ്റണമെന്ന ആവശ്യം തള്ളി വരണാധികാരി. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ തുടരുക. ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായര്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹിയറിങ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. പോസ്റ്റല്‍ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നല്‍കിയത്. അതിനാല്‍ പേര് മാറ്റാന്‍ കഴിയില്ല എന്ന് വരണാധികാരി അറിയിച്ചു.