പ്രജ്വൽ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് എച്ച്ഡി ദേവഗൗഡ; നിയമനടപടി നേരിടണം

Update: 2024-05-23 12:58 GMT

ബംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരണമെന്നും നിയമനടപടി നേരിടണമെന്നും ജെഡിഎസ് സ്ഥാപകന്‍ എച്ച്ഡി ദേവഗൗഡ. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ പ്രജ്വലിന് നല്‍കണമെന്ന് താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രജ്വലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ വിദേശയാത്രയെ കുറിച്ചോ തനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യം ആളുകളെ ബോധ്യപ്പെടുത്താനും സാധിച്ചില്ല. പ്രജ്വലിനെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മനഃസാക്ഷിക്ക് ഉത്തരം നല്‍കാനാകുമെന്ന് വിശ്വസിക്കുന്നു. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും സര്‍വശക്തന് സത്യം അറിയാമെന്നും ദേവഗൗഡ വ്യക്തമാക്കി.


Tags:    

Similar News