കൊച്ചിയില്‍ റിട്ട. അധ്യാപിക കിടപ്പുമുറിയില്‍ ചോര വാര്‍ന്ന് മരിച്ചനിലയില്‍
കൊച്ചി: കൊച്ചിയില്‍ റിട്ട. അധ്യാപികയെ മരിച്ചനിലയില്‍ കണ്ടെത്തി. പോണേക്കര സ്വദേശി വനജ(70)യാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ വീട്ടില്‍ വനജ തനിച്ചായിരുന്നു. രാത്രി ഒന്‍പതരയോടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. കിടപ്പുമുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലിസ്. അസ്വഭാവിക മരണത്തിന് പോലിസ് കേസെടുത്തു. പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്.