തിരുവനന്തപുരം: റിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ കോമയിലായ സംഭവത്തില്‍ ആശുപത്രിക്കെതിരേ പരാതി. സംഭവത്തില്‍, തിരുവനന്തപുരം മെഡിഫോര്‍ട്ട് ആശുപത്രിക്കതിരേയും ഡോക്ടര്‍ ശ്രീജിത്തിനെതിരേയും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മെയ് പതിനാറാം തീയതിയാണ് തിരുവനന്തപുരം ജില്ല മുന്‍ കളക്ടര്‍ എം നന്ദകുമാറിനെ തലയില്‍ രക്തസ്രാവം കണ്ടതിനേ തുടര്‍ന്ന് തിരുവനന്തപുരം എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ന്യൂറോ സര്‍ജനായ കെ ശ്രീജിത്തിന്റെ നിര്‍ദേശ പ്രകാരം തലയില്‍ സര്‍ജറി നടത്തി. എന്നാല്‍ സര്‍ജറിക്കു ശേഷം ഇതുവരെയായും നന്ദകുമാറിന്റെ ബോധം തിരിച്ചു വന്നില്ല.
നന്ദകുമാറിന്റെ മകള്‍ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ശംഖുമുഖം എസ്പിക്ക് തിരുവനന്തപുരം സിറ്റി കണ്ണീഷണര്‍ നിര്‍ദേശം നല്‍കി.