ഉല്‍സവങ്ങളിലെ ഘോഷയാത്രയ്ക്ക് കൊണ്ടുവരുന്ന കെട്ടുകാഴ്ചകള്‍ക്ക് നിയന്ത്രണം

Update: 2025-08-20 10:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഉല്‍സവങ്ങളിലെ ഘോഷയാത്രയ്ക്ക് കൊണ്ടുവരുന്ന കെട്ടുകാഴ്ചകള്‍ നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന ഊര്‍ജ വകുപ്പ്. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാന ഊര്‍ജ വകുപ്പ് ഉത്തരവിറക്കി. കെട്ടുല്‍സവങ്ങള്‍, കാവടി ഉല്‍സവം, ഗണേഷ ചതുര്‍ത്തി എന്നിവക്കും ഉത്തരവ് ബാധകമായേക്കും.

ഇതുപ്രകാരം ഘോഷയാത്രയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് അനുവാദം വേണം. അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉല്‍സവ സീസണു മുമ്പായി ഘോഷയാത്ര നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. ക്രമീകരണങ്ങള്‍ ക്രോഡീകരിക്കാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സമിതി രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വലിയ കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ ഒരു മാസം മുന്‍പ് അനുമതി വാങ്ങണമെന്നും ഊര്‍ജ വകുപ്പ് നിര്‍ദേശിക്കുന്നു. ഉല്‍സവ സീസണായാല്‍ വലിയ തരത്തിലുള്ള കെട്ടുകാഴ്ചകള്‍ പല സ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരുന്നുണ്ട്. പലതും വലുപ്പമേറിയതുകാരണം, സമീപത്തെ വൈദ്യുതിലൈനില്‍ തട്ടിയാല്‍ ഷോക്ക് വരാതിരിക്കാന്‍ അവ ഓഫ് ചെയത് ഇടാറാണ് പതിവ്. എന്നാല്‍ പലപ്പോഴും ചില ഇടങ്ങളില്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്താത്തിരിക്കുന്നതുമൂലം അപകടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലതാക്കാനാണ് നീക്കം.

Tags: