തൃശൂരില്‍ പോലിസുകാരുടെ മെഡിക്കൽ അവധി നിയന്ത്രിക്കാന്‍ എസ്പിയുടെ ഉത്തരവ്

ഒരു സ്റ്റേഷനിൽ നിന്ന് തന്നെ കൂടുതൽ പേർ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനിൽ തന്നെ മെഡിക്കൽ അവധിയിലും പ്രവേശിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അവധി പരമാവധി കുറയ്ക്കണം.

Update: 2024-02-07 15:19 GMT

തൃശൂര്‍: റൂറല്‍ പോലിസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ്. അവധിയുടെ കാരണം സത്യമാണോ എന്നറിയാന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്എച്ച്ഒമാരുടെ ശുപാര്‍ശയില്ലാതെ മെഡിക്കല്‍ അവധി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയുടേതാണ് ഉത്തരവ്. അവധിയെടുക്കുന്നത് വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സ്‌റ്റേഷനില്‍ നിന്ന് തന്നെ കൂടുതല്‍ പേര്‍ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്‌റ്റേഷനില്‍ തന്നെ മെഡിക്കല്‍ അവധിയിലും പ്രവേശിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവധികള്‍ പരമാവധി കുറയ്ക്കണം. 10 ദിവസത്തില്‍ കൂടുതല്‍ അവധി വേണ്ടവര്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. ലീവിന് അപേക്ഷിച്ചാലുടന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും ഉത്തരവിലുണ്ട്. അത്യാവശ്യമല്ലാത്ത സാഹചര്യത്തില്‍ അവധി അനുവദിക്കരുതെന്നും അത്തരം ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Tags:    

Similar News