ദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവര്‍ മാത്രം എത്തിയാല്‍ മതി

Update: 2024-04-19 10:41 GMT

ദുബായ്:ദുബായ് വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്.  വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് എത്തിയാല്‍ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടര്‍ന്ന് താളം തെറ്റിയ ദുബായ് എയര്‍പോര്‍ട്ട് ഇന്ന് സാധാരണ നിലയിലാകും. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്‌മെന്റില്‍ കയറിയ വെള്ളമാണ് വലിയ വെല്ലുവിളി. ഇവിടങ്ങളില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തിലാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും നിരവധിയാണ്. റോഡ്, മെട്രോ സര്‍വ്വീസുകള്‍ ഇന്ന് സാധാരണ നിലയിലാകും. ഭക്ഷണവും മരുന്നും ഉള്‍പ്പടെ എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

Tags: