ഹിസ്ബുല്ലയുടെ ആയുധങ്ങള്‍ ലബ്‌നാന്റെ പരമാധികാരത്തിന് പ്രധാനം: ഗ്രാന്‍ഡ് മുഫ്തി

Update: 2025-09-25 16:37 GMT

ബെയ്‌റൂത്ത്: ഹിസ്ബുല്ല അടക്കമുള്ള പ്രതിരോധ പ്രസ്ഥാനങ്ങളുടെ ആയുധങ്ങള്‍ ലബ്‌നാന്റെ പരമാധികാരത്തിന് പ്രധാനമാണെന്ന് ലബ്‌നാന്‍ ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് അഹമദ് ഖബലാന്‍. കഴിഞ്ഞ വര്‍ഷത്തെ ഇസ്രായേലി ആക്രമണങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിലെ വിജയം രാജ്യവ്യാപകമായി ആഘോഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നിര്‍ദേശ പ്രകാരം ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ലബ്‌നാന്‍ ഭരണകൂടം ശ്രമം നടത്തുന്ന സമയത്താണ് ഗ്രാന്‍ഡ് മുഫ്തിയുടെ പ്രസ്താവന. യുഎസ് പ്രതിനിധി ടോം ബാരക്കിന്റെ ചില വൃത്തികെട്ട പ്രസ്താവനകളെ ലബ്‌നാന്‍ സര്‍ക്കാര്‍ എതിര്‍ക്കണമായിരുന്നുവെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ഇറാന്‍- സൗദി-ഈജിപ്ത്-തുര്‍ക്കി-പാകിസ്താന്‍ സഖ്യമാണ് പ്രദേശത്ത് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.