
ബണ്ട്വാള്‍: കര്‍ണാടകയിലെ ബണ്ട്വാളിലെ കൊല്‍തമജലുവില്‍ അബ്ദുല്‍ റഹ്മാനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. അഭിന്‍ റായ്, തേജക്ഷ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ രണ്ടു പ്രധാന പ്രതികളെ ഇന്നലെ കുരിയാല്‍ ഗ്രാമത്തില്‍ പോലിസ് തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ദീപക്, സുമിത് ആചാര്യ എന്നിവരെയാണ് കൊലപാതകം നടത്തിയ സ്ഥലം അടക്കമുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. ബെല്‍ത്തങ്ങാടിയിലെ ഒരു മൊബൈല്‍ഷോപ്പില്‍ നിന്ന് ഇവര്‍ സിം കാര്‍ഡ് വാങ്ങിയിരുന്നു.

ചിലരെ വിളിച്ച ശേഷം ഈ സിം ഉപേക്ഷിച്ചു. അതിന് ശേഷം മൊബൈല്‍ഫോണും നദിയിലേക്ക് വലിച്ചെറിഞ്ഞതായി പോലിസ് പറയുന്നു.