ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് രാഷ്ട്രീയ ആവശ്യം: ഇമ്മാനുവല്‍ മാക്രോണ്‍

Update: 2025-05-30 08:03 GMT

ഗസ: ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് ഒരു 'ധാര്‍മ്മിക കടമയും രാഷ്ട്രീയ ആവശ്യവും' ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗസയിലെ മാനുഷിക കാര്യങ്ങള്‍ സംബന്ധിച്ച നിലപാടില്‍ ഇനിയും വ്യക്തതയുണ്ടായില്ലെങ്കില്‍ ഇസ്രായേലിനോടുള്ള നിലപാട് കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള മവാസി മേഖലയിലെ ടെന്റിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags: