തദ്ദേശ തിരഞ്ഞെടുപ്പിലെ വിമത നീക്കം: എറണാകുളത്ത് മുസ് ലിം ലീഗിലെ 10 പേരെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-11-27 04:09 GMT

എറണാകുളം: എറണാകുളത്ത് മുസ്‌ലിം ലീഗില്‍ വിമതര്‍ക്കെതിരേ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാര്‍ഥിയേയും, പിന്തുണച്ച സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉള്‍പ്പെടെയുള്ളവരെയും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്‍ കെ നാസറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിമത സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. കളമശ്ശേരി നഗരസഭയിലെ വിമത സ്ഥാനാര്‍ഥി പി എ അനസിനെയും സസ്പെന്‍ഡ് ചെയ്തു. ജില്ലയില്‍ വിമത നീക്കത്തില്‍ ഇതുവടരെ 10 പേര്‍ക്കെതിരേ മുസ്‌ലിം ലീഗ് നടപടിയെടുത്തു.