യുക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് പുട്ടിന്‍

Update: 2025-03-14 00:51 GMT

മോസ്‌കോ: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതി തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുട്ടിന്‍. ഇതോടെ സമാധാനത്തിനു സാധ്യത തെളിഞ്ഞു. യുഎസ് ശുപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതിയിലെ ചില നിര്‍ദേശങ്ങളില്‍ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും പുട്ടിന്‍ വ്യക്തമാക്കി. തുടര്‍ചര്‍ച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ട്രംപിനു പുട്ടിന്‍ നന്ദി പറഞ്ഞു.