മുസ് ലിമാണെന്ന് തെറ്റിധരിപ്പിച്ച് മൂന്നു മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്തയാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: മുസ്‌ലിമാണെന്ന് തെറ്റിധരിപ്പിച്ച് മൂന്നു മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. മൂന്നാമത്തെ ഭാര്യക്ക് തോന്നിയ സംശയമാണ് റാഫി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇ എന്‍ രവികുമാറിനെ പിടികൂടാന്‍ കാരണമായത്. അത്തപൂര്‍ സ്വദേശിയായ രവികുമാര്‍ തന്നേക്കാളും പതിനാലു മുതല്‍ പതിനെട്ടു വയസുവരെ പ്രായം കുറവായ പെണ്‍കുട്ടികളെ വശീകരിക്കുകയാണ് ചെയ്തിരുന്നതെന്ന് ഹൈദരാബാദ് പോലിസ് പറഞ്ഞു. വശീകരിക്കപ്പെട്ട പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യും. ആ വീഡിയോകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയും ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ വഞ്ചിച്ചോയെന്ന് പരിശോധിക്കുകയാണെന്ന് പോലിസ് പറഞ്ഞു.