തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ചാണ് ഞായറാഴ്ചയും റേഷന്‍ കട തുറക്കുന്ന് പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറക്കില്ല. ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്നവസാനിക്കും. ഇതുവരെ 82% ഗുണഭോക്താക്കള്‍ ഈ മാസത്തെ റേഷന്‍ വിഹിതം വാങ്ങിയിട്ടുണ്ട്.
ഓഗസ്റ്റിലെ റേഷന്‍ വാങ്ങാത്തവര്‍ ഉടന്‍ വാങ്ങണമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. സ്റ്റോക്കെടുപ്പ് നടക്കുന്നതുകൊണ്ടാണ് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബറിലെ റേഷന്‍ വിതരണം ആരംഭിക്കും.
സെപ്റ്റംബര്‍ 4ന് ഒന്നാം ഓണ ദിവസത്തിലും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.