മഞ്ചേരി: കണ്ടയ്‌നര്‍ ലോറിയിടിച്ച് റേഷന്‍ കട വ്യാപാരി മരിച്ചു. മുണ്ടുപറമ്പു സ്വദേശി അഹമ്മദ് ആണ് മരിച്ചത്. ഇരുമ്പുഴിയിലാണ് അപകടം. സ്‌കൂട്ടറില്‍ മലപ്പുറത്തേക്കു പോകുകയായിരുന്ന അഹമ്മദിനെ മറുവശത്തുനിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസെടുത്തു.