തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സബ്‌സിഡിയിനത്തില്‍ നല്‍കുന്ന റേഷനരിയുടെ വില കൂട്ടണമെന്ന് സര്‍ക്കാര്‍ സമിതി ശുപാര്‍ശ ചെയ്തു. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള നാലുരൂപ ആറുരൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. 8.30 രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്ന അരിക്കാണ് ബാക്കി സബ്‌സിഡി നല്‍കുന്നത്. റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം ഒന്‍പതുമുതല്‍ ഒരുമണിവരെയും നാലുമുതല്‍ ഏഴുവരെയുമാക്കി പുന:ക്രമീകരിക്കണമെന്നും ശുപാര്‍ശയുണ്ട്.