റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയം നവംബര്‍ 5 വരെ നീട്ടി

മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സമയം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു

Update: 2024-10-26 08:18 GMT

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയം നവംബര്‍ 5 വരെ നീട്ടി. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സമയം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

ഇനിയും 16 ശതമാസത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തികരിക്കാന്‍ ഉള്ളതായി കാണുന്ന സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024 നവംബര്‍ 5 വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.







Tags: