റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ

Update: 2025-11-01 03:31 GMT

തൃശൂർ: ഓസ്കാര്‍ അവാര്‍ഡ് ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. . കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം.

ഹേമ കമ്മിറ്റി റിപോർട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. ഇതോടെ വൈസ് ചെയര്‍മാന് സ്ഥാനത്തുള്ള പ്രേംകുമാർ താൽക്കാലികമായി ചെയർമാനായി.

അതേ സമയം സർക്കാരിനെതിരേ നിലപാടെടുത്തതുകൊണ്ടാണ് പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന അഭ്യൂഹങ്ങളുണ്ട്. ആശാസമരത്തെ പ്രേംകുമാർ പിന്തുണച്ചിരുന്നു.

Tags: