സ്‌കൂട്ടര്‍ യാത്രികന്റെ അഭ്യാസം; പോലിസ് കേസെടുത്തു

ഇന്നലെ വൈകിട്ട് നാലരയോടെ എസ്.ബി.ഐ ജംഗ്ഷനിലാണ് സംഭവം. പാലക്കാട് നഗരത്തിലെ തിരക്കുള്ള എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് യുവാവ് യുവതിയെ ഇടിച്ചു വീഴ്ത്തിയത്.

Update: 2021-10-23 09:49 GMT

പാലക്കാട്: പാലക്കാട് നഗരത്തില്‍ തിരക്കുള്ള സമയത്ത് സ്‌കൂട്ടര്‍ യാത്രികന്‍ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പോലിസ് കേസെടുത്തു. ട്രാഫിക് വകവയ്ക്കാതെ വാഹനങ്ങള്‍ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിടുകയായിരുന്നു. സംഭവത്തില്‍ പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെ ട്രാഫിക് പോലിസ് കേസെടുത്തു. ആദര്‍ശിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടി സ്വീകരിയ്ക്കുമെന്നും ട്രാഫിക് പോലിസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെ എസ്.ബി.ഐ ജംഗ്ഷനിലാണ് സംഭവം. പാലക്കാട് നഗരത്തിലെ തിരക്കുള്ള എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് യുവാവ് യുവതിയെ ഇടിച്ചു വീഴ്ത്തിയത്.

പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് യുവതി വന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടെന്ന് മനസിലായിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അപകടകരമായി യുവാവ് വാഹനം ഓടിക്കുന്നത് കണ്ട ഒരു കാര്‍ യാത്രികനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അപകടമുണ്ടാക്കിയ ആദര്‍ശ് എന്ന യുവാവിനെ ട്രാഫിക് പോലിസ് തേടിപ്പിടിച്ചത്.

പിന്നാലെ ആദര്‍ശിനെ പോലി സ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അപകടകമായ രീതിയില്‍ വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ആദര്‍ശിന്റെ ലൈസന്‍സ് സസ്പന്റ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും പോലിസ് പറഞ്ഞു.

Tags: