കണ്ണൂര്‍: കായലോട് പറമ്പായിയില്‍ റസീന എന്ന യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലിസിന് മുന്നില്‍ ഹാജരായി. ഇന്ന് പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലിസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തും. അതേസമയം, റസീനയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ മാതാവ് പോലിസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.