കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ ഫോണില്‍ പീഡനദൃശ്യം; പോക്‌സോ കുറ്റം ചുമത്തി

Update: 2025-05-16 07:46 GMT

പെരുമ്പാവൂര്‍: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം. ഇക്കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂരില്‍ നിന്നും പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 120 ഗ്രാം കഞ്ചാവ് കൈവശം വച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്ന് വിശദ പരിശോധനക്കായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. കഞ്ചാവുമായി ബന്ധപ്പെട്ട ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ തിരയാന്‍ ഫോണ്‍ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന ദൃശ്യങ്ങള്‍ ഫോണില്‍ കണ്ടത്.

ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കുന്ന വിഡിയോ ആണ് ഫോണില്‍ നിന്നു ലഭിച്ചത്. ഇയാള്‍ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങളാണ് മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നത്. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ പ്രതിക്കെതിരേ പോലിസ് പോക്‌സോ കുറ്റം ചുമത്തി.

Tags: