ബലാല്‍സംഗക്കേസ്: നടന്‍ സിദ്ദിഖിനെതിരായ പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി

Update: 2024-08-28 11:12 GMT

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ബലാല്‍സംഗ പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് വച്ചാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. മൂന്ന് മണിക്കൂര്‍ നീണ്ട രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരേ കേസെടുത്തിരുന്നു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് തിരുവനന്തപുരം മ്യൂസിയം പോലിസ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക് പരാതി നല്‍കിയത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

അതിനിടെ, എറണാകുളത്ത് നടന്‍ ജയസൂര്യക്കെതിരായ പരാതിയില്‍ ഇരയുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘാംഗമായ ഡിഐജി അജിതാ ബീഗം പറഞ്ഞു. പീഡനം നടന്നതായി പറയുന്ന സ്ഥലങ്ങളിലെ പോലിസ് സ്‌റ്റേഷനുകളിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയെന്നും അവര്‍ പറഞ്ഞു.

Tags: