ബലാല്‍സംഗക്കേസ്; പ്രജ്ജ്വല്‍ രേവണ്ണയെ കുടുക്കിയത് ബോഡി മാപ്പിംങ് സാങ്കേതികവിദ്യ
ബെംഗളൂരു: മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കേസില്‍, പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), പ്രതിയെ കുടുക്കാന്‍ ഉപയോഗിച്ചത് അനാട്ടമിക്കല്‍ കംപാരിസണ്‍ ഓഫ് ജെനിറ്റല്‍ ഫീച്ചേഴ്സ് എന്നറിയപ്പെടുന്ന നൂതന സാങ്കേതികവിദ്യ. ഇത്തരത്തിലുള്ള ആദ്യ ഫോറന്‍സിക് പരിശോധനയാണിത്. തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്നത് ഈ കേസിലാണ്.
വീഡിയോയിലെ ഉയര്‍ന്ന റെസല്യൂഷനുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ രേവണ്ണയുടെ ജനനേന്ദ്രിയം, അരക്കെട്ട്, കൈ എന്നിവയുടെ വൈദ്യശാസ്ത്രപരമായി ലഭിച്ച ഫോട്ടോഗ്രാഫുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.കര്‍ശനമായ മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് താരതമ്യം നടത്തുന്നത്. ഡെര്‍മറ്റോളജിസ്റ്റുകളുടെയും യൂറോളജിസ്റ്റുകളുടെയും അഭിപ്രായങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
വിരലടയാളങ്ങള്‍ പോലെ, ജനനേന്ദ്രിയത്തിന്റെയും ശരീര സവിശേഷതകളുടെയും പ്രത്യേകതകള്‍ ഓരോ വ്യക്തിക്കും സവിശേഷമാണെന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രീതി. ഭാഗിക പൊരുത്തങ്ങള്‍ പോലും ഫോറന്‍സിക് തിരിച്ചറിയലില്‍ ശക്തമായ തെളിവായി കണക്കാക്കപ്പെടുന്നു. വീഡിയോയില്‍ കാണുന്നയാള്‍ പ്രജ്ജ്വാല്‍ രേവണ്ണയാണെന്ന് മനസിലാകുന്നതില്‍ ഈ പരിശോധനാ രീതി നിര്‍ണായകമായെന്നും ഇത് ജീവപര്യന്തം തടവ് എന്നതിലേക്ക് കേസിനെ കൊണ്ടെത്തിച്ചെന്നും വിദഗധര്‍ പറയുന്നു.