സംസ്‌കാര ചടങ്ങില്‍ കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു

Update: 2025-08-25 12:29 GMT

പത്തനംതിട്ട: പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീപടര്‍ന്നു. ഉദുമല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കാനായി ഉച്ചയോടെ കൊണ്ടുവന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി കര്‍പ്പൂരത്തില്‍ തീ കൊളുത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ആളുടെ മേലേക്ക് തീ പടരുകയായിരുന്നു. നനഞ്ഞ വസ്ത്രമാണ് ഇയാള്‍ ധരിച്ചത് എന്നുള്ളത് കൊണ്ട് കാര്യമായ പൊള്ളലേറ്റില്ല. ഗുരുതരമല്ലാത്ത നിലയില്‍ പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാതക ശ്മശാനത്തില്‍ ഇത്തരത്തിലുള്ള കര്‍പ്പൂരം കത്തിക്കലിന് അനുമതി നല്‍കാറില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കര്‍പ്പൂരം കത്തിക്കുന്ന കാര്യം അറിഞ്ഞിട്ടും വാതകം തുറന്നുവിട്ടത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.