രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: അഞ്ചു പ്രതികളുടെയും ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

2018 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു കൊല്ലം സ്വദേശി രഞ്ജിത് ജോണ്‍സണ്‍ കൊല്ലപ്പെട്ടത്

Update: 2025-11-27 08:26 GMT

കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. കൊല്ലം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു.

പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ ഒന്നാം പ്രതി കണ്ണനല്ലൂര്‍ സ്വദേശി മനോജ്, നെടുങ്ങോലം സ്വദേശി രഞ്ജിത്ത്, പൂതക്കുളം സ്വദേശി പാണാട്ടുചിറയില്‍ ബൈജു, വടക്കേവിള പ്രണവ്, ഡീസന്റ് ജങ്ഷന്‍ സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം. 2018 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു സംഭവം. ഒന്നാം പ്രതി മനോജിന്റെ ഭാര്യ ജെസിയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിന് രഞ്ജിത് ജോണ്‍സണെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹം തള്ളിയെന്നാണു കേസ്.