ചേലക്കരയില്‍ പ്രചാരണം തുടങ്ങി രമ്യഹരിദാസ്; പാട്ടു പാടുമോയെന്ന് വഴിയേ കാണാമെന്ന് രമ്യ

ചേലക്കരയിലെ ആളുകളുടെ സ്നേഹവും പിന്തുണയുമായിരിക്കാം തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിനു പിന്നിലെന്നും രമ്യ പറഞ്ഞു

Update: 2024-10-16 07:27 GMT

ചേലക്കര: ചേലക്കരയില്‍ പ്രചാരണം തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. പാട്ടു പാടി പ്രചരണം നടത്തുമോയെന്നു വഴിയേ കാണാമെന്നും രമ്യ പറഞ്ഞു. ചേലക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനം വോട്ടായി മാറും. ചേലക്കരയിലെ ആളുകളുടെ സ്നേഹവും പിന്തുണയുമായിരിക്കാം തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിനു പിന്നിലെന്നും രമ്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ആലത്തൂരില്‍ തന്നെയുണ്ടായിരുന്നു. പാര്‍ട്ടി ഉപതിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുമോ എന്നൊന്നും ചിന്തിക്കാതെയാണു പ്രവര്‍ത്തിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പു ഫലമുണ്ട്, അത് ചേലക്കരയിലുണ്ടാകുമെന്നും യുഡിഎഫ് വരണമെന്ന് ചെങ്കൊടി പിടിക്കുന്ന സാധാരണ സിപിഎമ്മുകാരന്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്നും രമ്യ വ്യക്തമാക്കി.


Tags: